ആറ് മണിക്കൂര്‍ നീണ്ടുനിന്ന നിശാപാര്‍ട്ടി, പങ്കെടുത്തത് നൂറിലേറെ പേര്‍; ഇടുക്കിയില്‍ വ്യവസായിക്കെതിരെ കേസ്

ഇടുക്കി രാജാപ്പാറയില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ പരിപാടി സംഘടിപ്പിച്ചത്. രാത്രി 8ന് തുടങ്ങിയ പരിപാടി എട്ട് മണിക്കൂര്‍ നീണ്ടുനിന്നു. കൊവിഡ് മാര്‍ഗനിര്‍ദ്ദേശം കാറ്റില്‍ പറത്തി നൂറിലധികമാളുകള്‍ പങ്കെടുത്തു. പ്രമുഖരായ രാഷ്ട്രീയക്കാരും പൊലീസുകാരും പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് സൂചന.
 

Video Top Stories