ഓൺലൈൻ ക്ലാസ്സെടുത്ത അധ്യാപികമാരെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസ്

വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകളെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസെടുത്തു. ഫേസ്‌ബുക്ക്, യൂട്യൂബ്,ഇൻസ്റ്റഗ്രാം,വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ അധ്യാപികമാരെ അപമാനിച്ചത് ചൂണ്ടിക്കാട്ടി കൈറ്റ് സിഇഒ അൻവർ സാദത് ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. 
 

Video Top Stories