കൊവിഡ് മരണം: നാല് പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ വീടുവിട്ട് പുറത്തിറങ്ങരുത്

കൊവിഡ് രോഗം ബാധിച്ച് പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് മരിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട്, മാണിക്കല്‍, മംഗലപുരം, വെമ്പായം പഞ്ചായത്തുകള്‍ അടച്ചിടാന്‍ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഈ പഞ്ചായത്തുകളിലുള്ള എല്ലാവരും വീടിനുള്ളില്‍ അടച്ചിരിക്കണം. പോത്തന്‍കോട് റൂട്ട് മാര്‍ച്ച് നടത്താനും കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനിച്ചു.
 

Video Top Stories