ബ്രൂവറിക്കെതിരെ എലപ്പുള്ളിയിൽ കൊടി നാട്ടി സമരവുമായി കോൺഗ്രസും ബിജെപിയും
രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള സ്ഥലത്ത് മദ്യ നിർമാണ കമ്പനിക്ക് വാട്ടർ അതോറിറ്റി വെള്ളം നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പാലക്കാട് കഞ്ചിക്കോട് മദ്യ നിർമാണ യൂണിറ്റിന് അനുമതി നൽകിയ പ്രദേശത്ത് കൊടി നാട്ടി സമരവുമായി കോണ്‍ഗ്രസും ബി.ജെ.പിയും. രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള സ്ഥലത്ത് മദ്യ നിർമാണ കമ്പനിക്ക് വാട്ടർ അതോറിറ്റി വെള്ളം നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. അതേസമയം പ്രതിപക്ഷ നിരയിൽ ഭിന്നതയുണ്ടെന്നാണ് മന്ത്രി എം ബി രാജേഷിന്‍റെ പ്രതികരണം. മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ നാളെ പഞ്ചായത്ത് അടിയന്തര യോഗം ചേരും. പദ്ധതിയുടെ കാര്യത്തിൽ പഞ്ചായത്തിനുള്ള എതിർപ്പ് സർക്കാരിനെ അറിയിക്കാനാണ് യോഗം ചേരുന്നത്.