Asianet News MalayalamAsianet News Malayalam

ബിനോയിക്കെതിരായ പീഡനക്കേസ്; ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്‌റ്റെന്ന് മുംബൈ പൊലീസ്

യുവതി നല്‍കിയ പീഡനപരാതിയെത്തുടര്‍ന്ന് ബിനോയി കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.
 

യുവതി നല്‍കിയ പീഡനപരാതിയെത്തുടര്‍ന്ന് ബിനോയി കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രത്യേക അഭിഭാഷകന്‍ മുഖേന യുവതി കൂടുതല്‍ തെളിവ് ഹാജരാക്കുമെന്നാണ് വിവരങ്ങള്‍. കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് കോടതിക്ക് ബോധ്യം വന്നാല്‍ ബിനോയിക്ക് ജാമ്യം ലഭിക്കില്ല. അങ്ങനെയെങ്കില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന സൂചനകള്‍.