മലപ്പുറത്ത് ചികിത്സയിലുള്ള 15 പേരും പുറത്തുനിന്നെത്തിയവര്‍; 3655 പേര്‍ നിരീക്ഷണത്തില്‍

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി കൊവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. നിലവില്‍ ചികിത്സയിലുള്ള 15 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ പത്തുപേരും ചെന്നൈയില്‍ നിന്നെത്തിയ മൂന്നുപേരും മുംബൈയില്‍ നിന്നെത്തിയ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
 

Video Top Stories