'20 സെക്കന്റ് ടാപ്പ് തുറന്നിട്ട് കൈ കഴുകാന്‍ പറഞ്ഞിട്ടില്ല'; വൈറലായി ഈ കൊവിഡ് ബോധവത്കരണം

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് ജനങ്ങളില്‍ ബോധവത്ക്കരണം നടത്താന്‍ നിരവധി വഴികളാണ് ആരോഗ്യ പ്രവര്‍ത്തകരും മറ്റും പിന്തുടരുന്നത്. ഇതിനോടകം തന്നെ ഓട്ടേറെ വീഡിയോകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ് യുവ നടന്‍ ചാള്‍സ് രാവണ്‍ ബേബിയുടെ ബോധവത്ക്കരണ വീഡിയോകള്‍. കൈ കഴുകുമ്പോള്‍ വെള്ളം പാഴാക്കാതെ നോക്കേണ്ടതും പ്രധാനമാണെന്ന്  ഓര്‍മിപ്പിക്കുന്ന ചാള്‍സ് തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Video Top Stories