'നടക്കുന്നത് ചൂഷണമാണ്': കൊവിഡ് ഡ്യൂട്ടിയില്‍ ശമ്പളമില്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍, പ്രതിഷേധം


കൊവിഡ് ഡ്യൂട്ടിയില്‍ ഒരുമാസം പിന്നിട്ടിട്ടും ശമ്പളം നല്‍കാത്തതില്‍ പരസ്യമായി പ്രതിഷേധമറിയിച്ച് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍.  എന്‍എച്ച്എം ജീവനക്കാര്‍ക്ക് 50,000 രൂപ ശമ്പളവും റിസ്‌ക് അലവന്‍സും വരെ നിശ്ചയിച്ചിരിക്കെ, തസ്തിക പോലും നിര്‍ണയിക്കാത്തതിനെതിരെയാണ് പിപിഇ കിറ്റ് ധരിച്ച് നിന്ന് പ്രതിഷേധ വീഡിയോ പുറത്തുവിട്ടത്.  നടക്കുന്നത് ചൂഷണമാണെന്നും സര്‍ക്കാര്‍ കൈമലര്‍ത്തുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Video Top Stories