കൊവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ പിആര്‍ കമ്പനിക്ക് ചോര്‍ത്തിക്കൊടുക്കുന്നതായി പ്രതിപക്ഷ നേതാവ്

കൊവിഡ് ഐസൊലേഷനിലുള്ളവരുടെയും രോഗികളുടെയും വിവരങ്ങള്‍ വാര്‍ഡുതല കമ്മിറ്റികള്‍ അമേരിക്കന്‍ പിആര്‍-മാര്‍ക്കറ്റിംഗ് കമ്പനിയായ 'സ്പ്രിംഗ്‌ളറി'ന് ചോര്‍ത്തിക്കൊടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഈ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും എന്ത് മാനദണ്ഡത്തിലാണ് വിവരങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 

Video Top Stories