സ്വപ്‌നയുടെ ഓഫീസിലെയും വിമാനത്താവളത്തിലെയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് കസ്റ്റംസിന്റെ കത്ത്

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ്, സ്വപ്‌നയുടെ ഓഫീസ് എന്നിവയുടെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഡിജിപിക്ക് കത്തയച്ചു. ദൃശ്യങ്ങള്‍ നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങള്‍ ഏതെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ ആരെങ്കിലും അകമ്പടിയായി എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.
 

Video Top Stories