സെല്‍ഫിയെടുക്കുന്നതിനിടെ തിരയില്‍പ്പെട്ടു; അമ്മയുടെ കയ്യില്‍ നിന്ന് തെറിച്ച് വീണ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ഗലീലിയോ കടപ്പുറത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച അമ്മയ്ക്കൊപ്പം കടല്‍ കാണാനെത്തിയ തൃശൂര്‍ സ്വദേശിയായ കുട്ടിയെ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബന്ധു പോലീസിന് മൊഴി നല്‍കിയിരുന്നു. 

Video Top Stories