Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ഒത്താശ: കുമാരമംഗലം വില്ലേജ് ഓഫീസറടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ദേവികുളത്തെ ഭൂമി കയ്യേറ്റത്തില്‍ ഒത്താശ ചെയ്ത നാല് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കണ്ണന്‍ദേവന്‍ വില്ലേജിലെ സെക്ട്രല്‍ ഓഫീസര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍ഡ്, കുമാരമംഗലം വില്ലേജ് ഓഫീസര്‍, കളക്ട്രേറ്റിലെ അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മൂന്നാര്‍ തഹസില്‍ദാറിന്റെ അന്വേഷണത്തിലാണ് ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ഒത്താശ ചെയ്ത ഡെപ്യട്ടി തഹസില്‍ദാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.