മകളുടെ രോഗാവസ്ഥയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ ആത്മഹത്യയും: മനസ് തകര്‍ന്ന് രജിത

ഒരാഴ്ച മുമ്പ് ചാരുംമൂട്ടിലെ വീട്ടില്‍ തലചുറ്റി വീണതിനെ തുടര്‍ന്നാണ് ദേവുചന്ദനയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇതുവരെയായിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അച്ഛന്‍ ജീവനൊടുക്കിയ കാര്യവും ദേവു അറിഞ്ഞിട്ടില്ല. മകളുടെ രോഗാവസ്ഥയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ ആത്മഹത്യയും കൂടിയായതോടെ തകര്‍ന്നിരിക്കുകയാണ് ദേവുവിന്റെ അമ്മ. 


 

Video Top Stories