ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ വീട്ടില്‍ മരിച്ചു, ഭീതി മൂലം ആരും സഹായിച്ചില്ലെന്ന് കുടുംബം

ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ അബോധാവസ്ഥയിലായ ഡോക്ടറെ കൊവിഡ് ഭീതി മൂലം ആരും സഹായിച്ചില്ലെന്ന സഹോദരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആലപ്പുഴ ചെറിയനാട് പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ വി ഐ ഫൈസല്‍ തിങ്കളാഴ്ചയാണ് മരിച്ചത്. സഹോദരിയും ഡോക്ടറുമായ അസീനയാണ് ആരോഗ്യപ്രവര്‍ത്തകന് നേരിടേണ്ടി വന്ന ദുരവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
 

Video Top Stories