Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ കടമ്പകള്‍ താണ്ടി ബ്രിട്ടണില്‍ നിന്ന് വിദഗ്ധ ചികിത്സക്ക് യുവാവ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കൊറോണ ഭീതി ലോകമാകെ പടരുമ്പോള്‍ വിദഗ്ധ ചികിത്സ തേടി ബ്രിട്ടണില്‍ നിന്ന് യുവാവ് കോഴിക്കോട്ടെത്തി. നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന വടകര സ്വദേശി പ്രസാദ് ദാസാണ് ഉദരസംബന്ധമായ രോഗത്തിന് ചികിത്സക്കായി നിരവധി കടമ്പകള്‍ താണ്ടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ഇടപെടലില്‍ നടപടിക്രമം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ തന്നെ കൊവിഡ് പ്രാഥമിക പരിശോധന നടത്തി പ്രത്യേക ആംബുലന്‍സില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.