'ഒന്നര മാസമായി, എനിക്കെന്റെ മോനെ കിട്ടിയാ മതി..' വിതുമ്പി താജുദ്ദീന്റെ അമ്മ; ആശങ്കയോടെ കുടുംബം

കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശിയെ കാണാതായി. റിയാദിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവാവിനെ മെയ് 15 മുതലാണ് കാണാതായത്. ഫെബ്രുവരിയിലാണ് താജുദ്ദീന്‍ നാട്ടില്‍ നിന്നും മടങ്ങിയത്. കൂടെ താമസിക്കുന്ന ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ താജുദ്ദീനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
 

Video Top Stories