പത്തനംതിട്ടയില്‍ കടുവയെ പിടികൂടാന്‍ പതിനെട്ടടവും പയറ്റി വനംവകുപ്പ്; കൂടുതല്‍ ഫോഴ്സിനെ കൊണ്ടുവരുമെന്ന് മന്ത്രി
പത്തനംതിട്ട തണ്ണിത്തോട് ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് മന്ത്രി കെ രാജു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റിലെ അടിക്കാടുകള്‍ തെളിക്കാനും ഈറ വെട്ടിമാറ്റാനും തീരുമാനമെടുത്തു. വെടിവക്കാനുള്ള അനുമതി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.