തിരു.മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഒരു സര്‍ജനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോയി. സര്‍ജറി വാര്‍ഡ് അടച്ചു. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് പോസിറ്റീവാകുകയും ഇദ്ദേഹത്തില്‍ നിന്ന് രോഗം പകര്‍ന്നുവെന്നുമാണ് അനൗദ്യോഗിക വിവരം.
 

Video Top Stories