സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; കേസ് ഡയറി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി

സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. റമീസിന്റെ നിര്‍ദ്ദേശ പ്രകാരം വിമാനത്താവളത്തില്‍ നിന്നുള്ള സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിച്ചതിനാണ് രണ്ട് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തത്. അതേസമയം, കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതി ചോദിച്ചു. സ്വപ്‌ന നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു പരാമര്‍ശം. കേസ് ഡയറി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.
 

Video Top Stories