ഫൈസലിന്റെ വീടിന് മുന്നില്‍ അറസ്റ്റ് വാറന്റ് പതിച്ച് എന്‍ഐഎ; വീട് ഒന്നര വര്‍ഷമായി പൂട്ടികിടക്കുന്നു

സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറന്റ് പതിച്ചു. തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് ഇന്നലെ വൈകിട്ട് വാറന്റ് പതിച്ചത്. ഒന്നര വര്‍ഷമായി ഇയാളുടെ വീട് പൂട്ടികിടക്കുകയാണ്. ബന്ധുക്കളുടെ സഹായത്തോടെ വീട് പൊളിച്ച് അകത്ത് കടന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തത്.
 

Video Top Stories