'സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനമുണ്ടായി';അന്വേഷണവിധേയമായി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു

ഓള്‍ ഇന്ത്യ സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ എം ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും അന്വേഷണവിധേയമായി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തുവെന്നും മുഖ്യമന്ത്രി. റിപ്പോർട്ട് കൂടുതൽ പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. 
 

Video Top Stories