K Rail : കെ റെയിൽ കല്ലിടലിൽ സർക്കാറിന്റെ നിയമലംഘനങ്ങളെക്കുറിച്ച് ശ്രീജിത്ത് പണിക്കർ
കെ റെയിൽ കല്ലിടലിൽ സർക്കാറിന്റെ നിയമലംഘനങ്ങൾ
'2013 ലെ ലാർ ( Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013) ആക്ട് പ്രകാരമാണ് സർവെ നടത്തുന്നതെങ്കിൽ അക്കാര്യം നേരത്തെ തന്നെ വീട്ടുകാരെ കൃത്യമായി വിവരങ്ങൾ അറിയിച്ചിരിക്കണം, അവരുടെ സാമിപ്യം ഉണ്ടായിരിക്കണം. എന്തെങ്കിലും കാരണത്താൽ വീട്ടുകാർക്ക് അസൗകര്യങ്ങളുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്താൻ അവർക്ക് 60 ദിവസത്തെ മുൻകൂറായിട്ടുള്ള നോട്ടീസ് നൽകണം, എന്നിട്ടും വീട്ടുകാർ സഹകരിക്കുന്നില്ലെങ്കിൽ 7 ദിവസം മുൻപ് മറ്റൊരു നോട്ടീസ് കൂടി നൽകണം..ഇതിന് ശേഷം മാത്രമേ ഉദ്യോഗസ്ഥർ ഒരു വ്യക്തിയുടെ പറമ്പിൽ പ്രവേശിക്കാനാകൂ..'