Asianet News MalayalamAsianet News Malayalam

Thodupuzha Murder : പൊലീസ് കസ്റ്റഡിയിലും കൂസലില്ലാതെ ഹമീദ് !

'എല്ലാ ദിവസവും മത്സ്യവും മാംസവും വേണം, തനിക്ക് ജീവിക്കണം

First Published Mar 19, 2022, 2:54 PM IST | Last Updated Mar 19, 2022, 2:54 PM IST

മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് (Hameed) പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ (Idukki murder) കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിൻ്റെ മൊഴി. തൻ്റെ പേരിലുള്ള  സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആൺ മക്കൾക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.