Asianet News MalayalamAsianet News Malayalam

Hartal in Changanassery : ചങ്ങനാശ്ശേരിയിൽ ഹർത്താൽ

കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്ന് സംയുക്ത സമരസമിതി 
 

First Published Mar 18, 2022, 10:14 AM IST | Last Updated Mar 18, 2022, 10:26 AM IST

കെ റെയിലിന് (K Rail) എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് (Police) നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ (Hartal) പുരോ​ഗമിക്കുകയാണ്. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ നീളും. കെ റെയിൽ വിരുദ്ധ സംയുക്ത സമര സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്ത സമരസമിതി. ഹർത്താലിൽ വാഹനങ്ങളെ തടയില്ലെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചങ്ങനാശ്ശേരി നഗരത്തിൽ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങൾ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയിൽ പ്രതിഷേധ യോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്