കേരളത്തില്‍ നടത്തിയ ആരോഗ്യ സര്‍വെ വിവരം കനേഡിയന്‍ ഏജന്‍സിക്ക് കൈമാറി; സോഫ്റ്റ്‌വെയറില്‍ പ്രവേശിക്കാനും അനുമതി

കേരളത്തിൽ സർക്കാർ നടത്തിയ കിരൺ ആരോഗ്യ സർവേ വിവരങ്ങൾ കനേഡിയൻ ഏജൻസിയായ പിഎച്ച്ആർഐയ്ക്ക് നൽകിയില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം പച്ചക്കള്ളം. സോഫ്റ്റ്വെയറില്‍ നിന്ന് ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യാൻ പിഎച്ച്ആർഐയ്ക്ക് അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ അനുമതി നല്‍കിയിരുന്നു. തന്‍റെ ഗവേഷണത്തിന്‍റെ പേര് കിരണ്‍ എന്നാക്കി മാറ്റുകയാണെന്നു വ്യക്തമാക്കി പിഎച്ച്ആര്‍ഐ തലവൻ ഡോ സലിം യൂസഫ് കാനഡയിലെ എത്തിക്സ് ബോർഡിന് നൽകിയ അപേക്ഷ പരിഗണിച്ച് നൽകിയ അനുമതി പത്രത്തിന്റെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

Video Top Stories