കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് മതിയായ യോഗ്യതയില്ല; എംഡി കത്ത് നൽകി

കെഎസ്ആര്‍ടിസിയിലെ രണ്ട് ഉന്നത തസ്തികകളിലേക്കുള്ള കരാര്‍ നിയമനങ്ങള്‍ വിവാദത്തില്‍.  സര്‍ക്കാര്‍ നേരിട്ട് നിയമിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതോടെ തുടര്‍നടപടികളില്‍ വ്യക്തത തേടി കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിന് കത്ത് നല്‍കി. കെഎസ്ആര്‍ടിസിയിലെ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളിലേക്ക് രണ്ട് വര്‍ഷം മുമ്പ് നടന്ന നിയമനങ്ങളാണ് വിവാദത്തിലായത്. 

Video Top Stories