'സമ്പര്‍ക്ക പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യവിഷയത്തില്‍ അറിവുള്ളവര്‍'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐഎംഎ

സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐഎംഎ. ആരോഗ്യവിഷയത്തില്‍ അറിവുള്ളവരായിരിക്കണം അത് ചെയ്യേണ്ടതെന്നും ഐഎംഎ പറയുന്നു. ആയുഷ് വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ മരുന്ന് കഴിക്കുന്നത് അശാസ്ത്രീയമാണെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇത് പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളില്‍ മിഥ്യാധാരണയുണ്ടാക്കുമെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു.
 

Video Top Stories