Asianet News MalayalamAsianet News Malayalam

Sunil Gopi :സുരേഷ് ഗോപിയുടെ പേര് ഉപയോഗിച്ച് സുനില്‍ ഗോപി ഇടപാട് നടത്തിയതായി പരാതി

സുരേഷ് ഗോപിയുടെ സഹോദരന്‍ എന്ന് പേരിലാണ് സുനില്‍ ഗോപി ഭൂമി ഇടപാടിന് എത്തിയതെന്ന് 

First Published Mar 21, 2022, 12:59 PM IST | Last Updated Mar 21, 2022, 3:29 PM IST

 നടനും എംപിയുമായ സുരേഷ് ഗോപിയുടെ (Suresh Gopi) പേര് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ (Financial Fraud) സഹോദരൻ സുനിൽ ഗോപി (Sunil Gopi) അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും, നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.