Asianet News MalayalamAsianet News Malayalam

Rare Leukemia: ഏഴുവയസ്സുകാരനായി കൈകോ‍ർത്ത് തലസ്ഥാനം; രക്തമൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ക്യാമ്പ് തുടങ്ങി

അപൂർവ്വ രക്താബുർദം ബാധിച്ച് ചികിത്സയിലുള്ള ഏഴുവയസ്സുകാരൻ ശ്രീനന്ദനായി കൈകോ‍ർത്ത് തലസ്ഥാനം. രക്തമൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ക്യാമ്പ് തുടങ്ങി 
 

First Published Mar 25, 2022, 10:50 AM IST | Last Updated Mar 25, 2022, 11:31 AM IST

തിരുവനന്തപുരത്ത് ഏഴുവയസ്സുകാരൻ ശ്രീനന്ദന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ ജനങ്ങള്‍ കൈകോര്‍ക്കുന്നു. അപൂര്‍വ രക്താര്‍ബുദരോഗം സ്ഥിരീകരിച്ച ശ്രീനന്ദന് രക്തമൂലകോശ ദാതാവിനെ കണ്ടെത്താനുള്ള പരിശോധനാ ക്യാമ്പ് ഇന്ന് മുതൽ തുടങ്ങി. എകെജി സെന്‍ററിനടുത്തുള്ള ഹസ്സന്‍മരയ്ക്കാര്‍ ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് പരിശോധന ക്യാമ്പിലേക്കെത്തിയത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളുടെ ‍ഡോണേഴ്സ് പട്ടിക പരിശോധിച്ചിട്ടും ശ്രീനന്ദന് സാമ്യമുള്ളത് കിട്ടാതായതോടെ പരിശോധനാ ക്യാമ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.