Asianet News MalayalamAsianet News Malayalam

Landslide in Kalamassery ; കളമശ്ശേരിയിൽ മണ്ണിനടിയിൽ കുടുങ്ങിയത് ഏഴുപേർ, മൂന്നുപേരെ രക്ഷപ്പെടുത്തി

ഏത് നിമിഷവും മണ്ണ് ഇടിഞ്ഞ് വീഴാനുള്ള സാധ്യതയാണ് ഇവിടെയുള്ളതെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്

First Published Mar 18, 2022, 4:45 PM IST | Last Updated Mar 18, 2022, 4:46 PM IST

കളമശ്ശേരിയിൽ (Kochi kalamassery) നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി (NeST Electronics City) നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മണ്ണിനുള്ളിൽ കുടുങ്ങിയ 7 പേരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മറ്റ് 4 പേരേയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് വീണാണ് അപകടമുണ്ടായത്. മണ്ണിനടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഫയർ ഫോഴ്‌സിന്റെയും, പൊലീസിന്റെയും നേതൃത്വത്തിൽ തുടരുകയാണ്. ഏത് നിമിഷവും മണ്ണ് ഇടിഞ്ഞ് വീഴാനുള്ള സാധ്യതയാണ് ഇവിടെയുള്ളതെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്.