പ്രളയത്തില്‍ തകര്‍ന്നത് 15000 വീടുകള്‍; നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് മൂന്നിലൊന്ന് മാത്രം

പ്രളയം കേരളത്തെ തകര്‍ത്തിട്ട് ഒരു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മ്മാണം എങ്ങുമെത്തുന്നില്ല. നടപടികളുടെ ചുവപ്പുനാടയില്‍ കുരുങ്ങിയിരിക്കുകയാണ് നിരവധി പേരുടെ ജീവിതം. 13,522 പേര്‍ക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. 6927 പേര്‍ക്ക് ഇതുവരെ ഒരു സഹായവും കിട്ടിയിട്ടില്ല. 447 പേര്‍ക്ക് വീട് നിര്‍മ്മാണത്തിനായി ഭൂമി കണ്ടെത്തിയിട്ടില്ലെന്നുമാണ് കണക്കുകള്‍ പറയുന്നത്. 


 

Video Top Stories