മരിച്ച ചുള്ളിക്കല്‍ സ്വദേശിയെ വിമാനത്താവളത്തില്‍ നിന്നെത്തിച്ച ഡ്രൈവര്‍ ഇടപഴകിയത് 30ഓളം പേരുമായി

കൊവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ മരിച്ച മട്ടാഞ്ചേരി സ്വദേശി, മാര്‍ച്ച്  16ന് ദുബായില്‍ നിന്നെത്തിയപ്പോള്‍ തന്നെ ചെറിയ പനിയുണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. പിന്നീട് 22ന് കൊവിഡ് ലക്ഷണങ്ങളുണ്ടായപ്പോഴാണ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഗുരുതരമായ ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രോഗിക്കുണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
 

Video Top Stories