കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ കേരളം കൈക്കൊണ്ടത് ശക്തമായ നടപടിയെന്ന് കെകെ ശൈലജ

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ത്യയിലെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് കേരളത്തിലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ എടുത്തത് ശക്തമായ നടപടി. ആളുകള്‍ മരിക്കാതെ നോക്കുക എന്നത് പ്രധാനമാണെന്നും അത് കേരളം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

Video Top Stories