Kerala Medical Students : ഇരുളടഞ്ഞ് തുടർപഠനം; ചൈനയിലെ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
ചൈനയിലെ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
തിരികെ പോകാൻ അനുമതി ഇല്ലാത്തതിനാൽ അനിവാര്യമായ ക്ലിനിക്കൽ പരിശീലനത്തിന് സൗകര്യം ഒരുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് വാതിലുകൾ മുട്ടുകയാണ് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ.
ക്ലിനിക്കൽ പരിശീലനം 2 വർഷത്തോളമായി മുടങ്ങിക്കിടക്കുന്നതിനാൽ തുടർപഠനവും ഭാവിയും തന്നെ ഇരുളടഞ്ഞ അവസ്ഥയിലാണെന്നാണ് ചൈനയിലെ വ്യത്യസ്ത സർവകലാശാലകളിൽ എംബിബിഎസ് വിദ്യാർത്ഥിനികളായ സോണിയയും പാർവതിയും.