Asianet News MalayalamAsianet News Malayalam

Deepu Murder Case: കിഴക്കമ്പലം ദീപു കൊലപാതകം: നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കിഴക്കമ്പലം ട്വൻറി ട്വൻറി പ്രവർത്തകൻ ദീപു കൊലപാതകം: നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
 

First Published Mar 23, 2022, 2:37 PM IST | Last Updated Mar 23, 2022, 2:55 PM IST

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂർ പ്രിൻസിപ്പൽസ് സെഷൻസ് കോടതിയാണ് പ്രതികളായ അബ്ദുൾ റഹ്മാൻ, അസീസ്, സൈനുദ്ദീൻ, ബഷീർ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായത് കൊണ്ടും, പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളത് കൊണ്ടുമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.