Asianet News MalayalamAsianet News Malayalam

കൊച്ചി മെട്രോയുടെ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പില്‍; നിരക്കും സമയവുമെല്ലാം വിരല്‍ത്തുമ്പില്‍

കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ക്ക് അനുഗ്രഹമായി കൊച്ചി മെട്രോ ഗൂഗിള്‍ മാപ്പിലും ലഭ്യമാകും.
 

കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ക്ക് അനുഗ്രഹമായി കൊച്ചി മെട്രോ ഗൂഗിള്‍ മാപ്പിലും ലഭ്യമാകും. മെട്രോയുടെ സമയം, നിരക്ക്, സ്‌റ്റേഷനുകള്‍, ഓരോ സ്‌റ്റേഷനിലും എത്ര സമയം നിര്‍ത്തും എന്ന് തുടങ്ങിയ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പ് വഴി അറിയാം. ആറ് മാസത്തെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് കെഎംആര്‍എല്‍ ഗൂഗിള്‍ മാപ്പുമായി കൈകോര്‍ത്തത്.