Asianet News MalayalamAsianet News Malayalam

Kodiyeri Balakrishnan : കല്ല് വേറെയും കിട്ടും, മറ്റ് സംസ്ഥാനത്ത് നിന്ന് കൊണ്ടുവരും: കോടിയേരി ബാലകൃഷ്ണന്‍

കെ റെയിലുമായി മുന്നോട്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു 
 

First Published Mar 22, 2022, 11:50 AM IST | Last Updated Mar 22, 2022, 1:20 PM IST

കെ- റെയിൽ ( K rail) അതിര് കല്ലിടലിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ആഞ്ഞടിക്കുന്നതിനിടെ പ്രതിപക്ഷത്തെയും സമരം ചെയ്യുന്ന ജനങ്ങളെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). കെ റെയിലിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പ്രതികരിച്ചു. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു. കെ-റെയിൽ സർവ്വേ, ഡിപിആർ, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരായുള്ളതാണ്. ഭൂമി നഷ്ടമാകുന്ന  ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല''. ഓരോ വ്യക്തിക്കും അർഹതപ്പെട്ട നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൂ എന്നും കോടിയേരി ആവർത്തിച്ചു. കല്ല് പിഴുത് മാറ്റിയാൽ വീണ്ടും കല്ലിടും,കല്ലിന് ക്ഷാമമുള്ള നാടല്ല കേരളം,ഇവിടെ കിട്ടിയില്ലെങ്കിൽ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കൊണ്ട് വന്നായാലും അതിരടയാള കല്ലിടുമെന്നും കോടിയേരി പറഞ്ഞു.