Asianet News MalayalamAsianet News Malayalam

Law College Conflict : ലോ കോളേജ് സംഘർഷം; സഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

തിരുവനന്തപുരം ലോ കോളേജ് (Government Law College, Thiruvananthapuram) സംഘര്‍ഷത്തില്‍ ആരോപണവും പ്രത്യാരോപണവുമായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും..

First Published Mar 16, 2022, 4:09 PM IST | Last Updated Mar 16, 2022, 4:42 PM IST

തിരുവനന്തപുരം ലോ കോളേജ് (Government Law College, Thiruvananthapuram) സംഘര്‍ഷത്തില്‍ ആരോപണവും പ്രത്യാരോപണവുമായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും.ആരോപണങ്ങള്‍ കടുപ്പിച്ച പ്രതിപക്ഷനേതാവിനോട് പഴയ കെഎസ്‍യുക്കാരന്‍റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് സതീശനും തിരിച്ചടിച്ചു. പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു സംഘര്‍ഷമെന്നും എസ്എഫ്ഐക്കാരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും സതീശന്‍ സഭയില്‍ വിമര്‍ശിച്ചു.