ലൈഫ് മിഷന്‍: യുഎഇ സഹകരണത്തിന് കേരള സര്‍ക്കാര്‍ അനുമതി നേടിയിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യുഎഇ സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ലോക് സഭയെ രേഖ മൂലം അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം സഭയില്‍ വ്യക്തമാക്കിയത്. 

Video Top Stories