തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചു: നഗരത്തില്‍ ഉണര്‍വ്, തിരക്കേറുന്നു

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ തിരുവനന്തപുരം ജില്ലയില്‍ കടകള്‍ തുറന്നു. നഗരത്തില്‍ തിരക്കും വര്‍ധിക്കുന്നു. എന്നാല്‍ നിയന്ത്രിത മേഖലകളില്‍ ഇളവുകള്‍ ഇല്ല. ഹോട്ടലുകള്‍ക്ക് രാത്രി 9 വരെയാണ് പ്രവര്‍ത്തനാനുമതി. എന്നാല്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുളളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കായികപരിശീലനങ്ങള്‍ തുടങ്ങാനും അനുമതി നല്‍കി. കഴിഞ്ഞ മാസം 6 മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
 

Video Top Stories