Asianet News MalayalamAsianet News Malayalam

സിബിഐ ഉദ്യോഗസ്ഥയായി പണം തട്ടാന്‍ ശ്രമിച്ച കേസ്: ഒളിവില്‍ പോയ നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഹൈദരാബാദിലെ വ്യവസായിയായ സാംബശിവ റാവുവില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് നടി ലീന മരിയ പോളിനെതിരായ നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.  സിബിഐ കേസില്‍ പ്രതിയായിരുന്നു സാംബശിവ റാവു. സിബിഐ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ലീന മരിയ പോള്‍, കേസില്‍നിന്ന് ഒഴിവാക്കാന്‍ സഹായിക്കാമെന്ന് സാംബശിവ റാവുവിന് വാഗ്ദ്ധാനം നല്‍കി. ഇതിനായി പണം ആവശ്യപ്പെടുകയായിരുന്നു.
 

ഹൈദരാബാദിലെ വ്യവസായിയായ സാംബശിവ റാവുവില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് നടി ലീന മരിയ പോളിനെതിരായ നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.  സിബിഐ കേസില്‍ പ്രതിയായിരുന്നു സാംബശിവ റാവു. സിബിഐ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ലീന മരിയ പോള്‍, കേസില്‍നിന്ന് ഒഴിവാക്കാന്‍ സഹായിക്കാമെന്ന് സാംബശിവ റാവുവിന് വാഗ്ദാനം നല്‍കി. ഇതിനായി പണം ആവശ്യപ്പെടുകയായിരുന്നു.