Asianet News MalayalamAsianet News Malayalam

Murder : തൃശൂരിൽ സഹോദരനെ കൊന്ന് കുഴിച്ചുമൂടി

മദ്യപിച്ച് ബഹളം വച്ച യുവാവിനെ സഹോദരൻ തന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ്

First Published Mar 24, 2022, 5:21 PM IST | Last Updated Mar 24, 2022, 5:21 PM IST

ചേർപ്പ് (Cherp) മുത്തുള്ളിയാലിൽ യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മദ്യപിച്ച് ബഹളം വച്ച യുവാവിനെ സഹോദരൻ തന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ്. ചേർപ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ കെ ജെ സാബുവിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 19ന് അർദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തു.  ഇവരുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.