Asianet News MalayalamAsianet News Malayalam

നിപയെന്ന് സംശയം; കോഴിക്കോട് നിന്ന് ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലേക്ക്

നിപ ബാധിതരെ ചികിത്സിച്ച് പരിചയമുള്ള കോഴിക്കോട്ടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം കൊച്ചിയിലെത്തും.
 

നിപ ബാധിതരെ ചികിത്സിച്ച് പരിചയമുള്ള കോഴിക്കോട്ടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം കൊച്ചിയിലെത്തും. മൂന്ന്് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഒരു റിസര്‍ച്ച് അനലിസ്റ്റുമടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് കോഴിക്കോട് നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ ചാന്ദ്‌നിയാണ്. ഇവര്‍ കൊച്ചിയിലെത്തിയശേഷം, എന്ത് നടപടികള്‍ കൈക്കൊള്ളണമെന്ന് തീരുമാനിക്കാന്‍ യോഗം ചേരും.