ബിൽ അടക്കാൻ പണമില്ല; ജർമ്മൻ ഷെപ്പേർഡ് നായകളുമായെത്തി യുവാക്കൾ ബാർ അടിച്ചുതകർത്തു

തൃശൂരിൽ 4 ജർമൻ ഷെപ്പേർഡ് നായ്ക്കളും വടിവാളുകളുമായി എത്തിയ യുവാക്കൾ പഴയന്നൂർ രാജ് ബാർ ഹോട്ടൽ അടിച്ചുതകർത്തു. ബിൽ തുകയായ 950 രൂപ നൽകാതിരുന്നതിനെത്തുടർന്ന് സപ്ലയർ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചതാണ് അക്രമത്തിന് കാരണം. പണം നൽകിയാലേ മൊബൈൽ നൽകൂ എന്ന് പറഞ്ഞതോടെ യുവാക്കൾ ഒന്നും മിണ്ടാതെ പുറത്തേക്ക് പോവുകയും പത്തേമുക്കാലോടെ നായകളുമായി തിരിച്ചെത്തി ഹോട്ടൽ അടിച്ചു തകർക്കുകയുമായിരുന്നു. 
 

Video Top Stories