Asianet News MalayalamAsianet News Malayalam

സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി;പുറത്തേക്ക് ചാടാനുള്ള സാധ്യതയില്ലെന്ന് അധികൃതര്‍

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി. എന്നാല്‍ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാത്രി തെരച്ചില്‍ ഇന്നലെ വൈകുന്നേരം കണ്ട ഗേറ്റിനടുത്ത് കടുവ ഇപ്പോഴും നിലയുറപ്പിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.  കടുവ പുറത്തുപോകാനും വെള്ളത്തിലേക്ക് ചാടാനും സാധ്യതയില്ലെന്നും  എല്ലാ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചെന്നും റേഞ്ച് ഓഫിസര് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 