Asianet News MalayalamAsianet News Malayalam

പുരുഷ സുഹൃത്തുമായുള്ള ബന്ധത്തെക്കുറിച്ച് തര്‍ക്കം; കൊല്ലത്ത് കാണാതായ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു

കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിനോട് സമ്മതിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.
 

കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍.യുവതിയുടെ മൃതദേഹം യുവാവിന്റെ വീടിന് സമീപമുള്ള ചതുപ്പ് നിലത്തില്‍ നിന്നും കണ്ടെത്തി. കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിനോട് സമ്മതിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.