കോന്നിയിലെ ചൈനാമുക്കിന്റെ പേരുമാറ്റം രാഷ്ട്രീയ പോരിലേക്ക്; കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും എതിര്‍പ്പ്

പത്തനംതിട്ട കോന്നിയിലെ ചൈനാമുക്കിന്റെ പേരുമാറ്റം രാഷ്ട്രീയ പോരിലേക്ക്. പേര് മാറ്റുന്നതിനോട് പ്രാദേശിക സിപിഎം നേതൃത്വത്തിന് കടുത്ത വിയോജിപ്പാണുള്ളത്. വിവാദമുയര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു നീക്കമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറി പറയുന്നത്. സ്ഥലത്തെ പേരിന് പിന്നില്‍ നെഹ്‌റുവായി ബന്ധിപ്പിക്കുന്ന ചരിത്രമുള്ളതിനാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ട്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതിന് പിന്നാലെയാണ് കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈനമുക്കിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നല്‍കിയത്.
 

Video Top Stories