Asianet News MalayalamAsianet News Malayalam

Narendra Modi : മാതൃഭൂമിയുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാഷ്ട്ര പുനർനിർമാണത്തിന് മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

First Published Mar 18, 2022, 2:13 PM IST | Last Updated Mar 18, 2022, 3:10 PM IST

രാഷ്ട്ര പുനർനിർമാണത്തിന് മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭൂമി ദിനപത്രത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 1923ൽ തുടങ്ങിയ മാതൃഭൂമിയുടെ ജൈത്രയാത്ര തുടരുകയാണ്. നൂറ് വർഷത്തിൽ എത്തി നിൽക്കുന്ന മാതൃഭൂമിയുടെ ചരിത്രം രാജ്യത്തിൻറെ തന്നെ ചരിത്രത്തിനൊപ്പം നിൽക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വ‍ർഗീയ ശക്തികൾ പിന്നോട്ടുവലിക്കുന്ന കാലത്ത് ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തത്സമയമായി ഓൺലൈനിലൂടെ ആഘോഷപരിപാടികൾ ഉത്‌ഘാടനം ചെയ്തത്.