Asianet News MalayalamAsianet News Malayalam

Nooranad accident : നൂറനാട് അപകടം; ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു

അമിത വേഗതയാണ് മരണകാരണമെന്ന് പ്രദേശവാസികൾ. ലോറി കസ്റ്റഡിയിലെടുത്തു, ഡ്രൈവർ കീഴടങ്ങി

First Published Mar 17, 2022, 11:38 AM IST | Last Updated Mar 17, 2022, 12:49 PM IST

ആലപ്പുഴ നൂറനാട്ട് പണയിൽ പ്രഭാതസവാരിക്കിടെ ടോറസ് ലോറിയിടിച്ച് മരിച്ച വയോധികരുടെ എണ്ണം മൂന്നായി. ആലപ്പുഴ നൂറനാട് സ്വദേശികളായ രാജു മാത്യു (66), വിക്രമൻ നായർ (65), രാമചന്ദ്രൻ നായർ (72) എന്നിവരാണ് മരിച്ചത്. 

സംഭവസ്ഥലത്ത് വച്ച് തന്നെ രാജു മാത്യു മരിച്ചിരുന്നു. വിക്രമൻ നായരെയും രാമചന്ദ്രൻ നായരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരോടൊപ്പം നടക്കാനിറങ്ങിയ രാജശേഖരൻ എന്നയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ ആറ് മണിയോടെ അമിതവേഗതയിൽ വന്ന ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇവിടെ നാല് മരണങ്ങളുണ്ടായെന്നും നാട്ടുകാർ പറയുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.