വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി, ചുറ്റികയ്ക്ക് തലയ്ക്കടിച്ച് സ്വര്‍ണമാല കവര്‍ന്നു, വീഡിയോ

വടക്കാഞ്ചേരി വട്ടായി സ്വദേശിയായ 70 വയസ്സുളള സുശീലയെയാണ് ഒരു യുവാവും യുവതിയും ആക്രമിച്ചത്. പട്ടാപകല്‍ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി തലക്കടിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു. കഴുത്തില്‍ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ചാണ് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാല കവര്‍ന്നത്. സുശീലയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Video Top Stories